Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനൽമഴക്കൊപ്പം എത്തിയ അതിശക്തമായ കാറ്റിൽ മൂന്ന് നില കെട്ടിടത്തിൻ്റെ മുകളിലത്തെ ഷീറ്റ് മേഞ്ഞ മേൽക്കുര നിലംപൊത്തി.

22 Apr 2024 16:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഞായറാഴ്ച വൈകുന്നേരം വേനൽമഴക്കൊപ്പം എത്തിയ അതിശക്തമായ കാറ്റിൽ മൂന്ന് നില കെട്ടിടത്തിൻ്റെ മുകളിലത്തെ ഷീറ്റ് മേഞ്ഞ മേൽക്കുര നിലംപൊത്തി. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. പെരുവ പിറവം റോഡിൽ പഴയ കെ.എസ്‌.ഇ.ബി. ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരുന്ന മണിയാട്ടേൽ ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് സമീപത്ത് പ്രവർത്തിക്കുന്ന ആക്രി കടയുടെയുടെ മുകളില്ലേക്ക് വീണത്. അല്പം കൂടി കിഴക്കോട്ട് മാറി പെരുവ - പിറവം മെയിൻ റോഡിലേക്ക് വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. നിരവധി വാഹനങ്ങൾ ഏത് സമയവും പോകുന്ന റോഡാണിത് ആക്രിക്കടയിൽ നിർത്തിയിട്ടിരുന്ന ഏഴോളം പെട്ടി ഓട്ടോറിക്ഷകളുടെ മുകളിലേക്കാണ് മേൽക്കൂര പതിച്ചത്. രണ്ട് ഓട്ടോയുടെ ഗ്ലാസുകൾ തകർന്നു. ഞായറാഴ്ച ആയതിനാൽ വാഹനങ്ങളിലും ആക്രികടയിലും ആളുകൾ ഇല്ലായിരുന്നതും അപകടത്തിൻ്റെ ആക്കം കുറച്ചു. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം ഉളളതായി ഫിലിപ്പ് പറഞ്ഞു.








Follow us on :

More in Related News