Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 23:32 IST
Share News :
കടുത്തുരുത്തി: രാജധാനി എക്സ്പ്രസിനേക്കാൾ സൗകര്യപ്രദമായ ഒന്നാവും ഇറങ്ങാൻ പോകുന്നത്. വന്ദേ ഭാരത് ചെയർ കാർ വേരിയന്റ് വിജയകരമായതോടെയാണ് ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനുള്ള ഉദ്ദേശ്യത്തോടെയാണ് റെയിൽവേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) ചേർന്നാണ് ട്രെയിൻ നിർമിക്കുന്നത്. 16 കോച്ചുകളോടു കൂടിയ വന്ദേ ഭാരത് സ്ലീപ്പറിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയർ കോച്ചുകളും നാല് എസി 2 ടെയർ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനിൽ ഉള്ളത്. എസി 3 ടെയറിൽ 611 യാത്രക്കാരെയും എസി 2 ടെയറിൽ 188 യാത്രക്കാരെയും ഫസ്റ്റ് എസി കോച്ചിൽ 24 യാത്രക്കാരെയും വഹിക്കാനാകും.ട്രെയിനിന്റെ ബെർത്തിലെ കുഷ്യൻ രാജധാനി എക്സ്പ്രസിനേക്കാൾ മികച്ചതാണ്. മികച്ച യാത്രാ സുഖം ലഭ്യമാകാനായി ബെർത്തിൻ്റെ ഓരോ വശത്തെയും കുഷ്യൻ വളരെ മികവുറ്റതായാണ് ഒരുക്കിയിരിക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.