Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണർകാട് കത്തീഡ്രലിൽ നട അടയ്ക്കൽ നാളെ

13 Sep 2024 21:37 IST

CN Remya

Share News :

കോട്ടയം: ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടയ്ക്കൽ നാളെ നടക്കും. സ്ലീബാ പെരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാധിപൻ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നട അടയ്ക്കും.

കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. എല്ലാ വർഷവും സെപ്റ്റംബർ ഏഴിന് തുറക്കുന്ന നട, സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് അടക്കുന്നത്. എട്ടിന് പെരുന്നാൾ സമാപിച്ചെങ്കിലും പരിശുദ്ധ ദൈവമാതാവിൻറെയും ഉണ്ണിയേശുവിൻറെയും ഛായാചിത്രം ദർശിക്കുന്നതിന് നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തുന്നുണ്ട്. പല ദിവസങ്ങളിലും രാത്രി വൈകിയും പള്ളിയിൽ ഭക്തജനത്തിരക്കായിരുന്നു.

Follow us on :

More in Related News