Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിയന്തിരാവസ്ഥയുടെ 50-ാം വര്‍ഷവും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും-സംവാദം സംഘടിപ്പിച്ചു

13 Aug 2025 11:25 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: മറ്റത്തൂര്‍ സെകുലര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥയുടെ 50-ാം വര്‍ഷവും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ പൊതു സംവാദം സംഘടിപ്പിച്ചു. ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.പി.എസ്.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പി.സി.ഉണ്ണിച്ചെക്കന്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.രഘുനാഥ് അടിയന്തിരാവസ്ഥകാലത്തെ ജയിലനുഭവങ്ങള്‍ പങ്കുവെച്ചു. പി.കെ.വേണുഗോപാലന്‍, ടി.എം.ചന്ദ്രന്‍,ഒ.എസ്. മാധവന്‍, ഉമ്മുകുല്‍സു അസീസ്, വി.കെ. കാസിം, ടി.ഡി. ജയപാലന്‍, ജോസഫ് വാസുപുരത്തുകാരന്‍, ശിവദാസന്‍ കൊടുങ്ങ തുടങ്ങിയവര്‍ സംസാരിച്ചു

Follow us on :

More in Related News