Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടപ്പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു

31 Oct 2024 22:46 IST

ENLIGHT REPORTER KODAKARA

Share News :

നടപ്പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ 12,14 വാര്‍ഡുകളുടെ ബന്ധിപ്പിച്ച് വെള്ളിക്കുളം വലിയ തോടിനു കുറുകെയുള്ള നടപ്പാലം വാഹനഗതാഗതത്തിനുതകുന്ന തരത്തില്‍ വീതി കൂട്ടി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു. നിലവിലുള്ള നടപ്പാലത്തിലൂടെ ഗതാഗതം സാധ്യമല്ലാത്തത് മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലെ കടമ്പോട് , മുട്ടത്തുകുളങ്ങര, മോനൊടി, കുറ്റിച്ചിറ പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യാപാര കേന്ദ്രമായ കോടാലി ടൗണിലേക്ക് എത്താനുള്ള എളുപ്പവഴിയിലാണ് നടപ്പാലമുള്ളത്. ഇത് പൊളിച്ചു നീക്കി വീതിയേറിയ പാലം നിര്‍മിച്ചാല്‍ കോടാലിയിലേക്കുള്ള യാത്രാദൂരം രണ്ടു കിലോമീറ്ററോളം കുറയും.

Follow us on :

More in Related News