Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരത്ത് ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള ഒലി 2024 സംഘടിപ്പിച്ചു.

04 Dec 2024 18:32 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള

ഒലി 2024 സംഘടിപ്പിച്ചു. വല്ലകം സെൻ്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന പരിപാടി ചലച്ചിത്ര താരം ബാല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി അനൂപ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ദീപേഷ്, വി.എം ശോദിക അംഗങ്ങളായ ഗിരിജ പുഷ്ക്കരൻ, പ്രസാദ്, പി.ഡി ജോർജ്ജ്, ലെറ്റിമോൾ ജോസഫ്, ദീപാമോൾ, മിനി മനയ്ക്കപ്പറമ്പിൽ ഐ സി ഡി എസ് സൂപ്പർവൈസർ സി.കെ സുചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും കായിക, കലാമത്സരങ്ങളും നടന്നു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണവും നടന്നു.


Follow us on :

More in Related News