Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 18:47 IST
Share News :
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. നിയമന ഉത്തരവ് ഓർഡർ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം.
657 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട റാൻഡമൈസഷേനിലൂടെ നിയോഗിച്ചിട്ടുള്ളത്. 166 കൗണ്ടിങ് സൂപ്പർവൈസർമാർ, 325 കൗണ്ടിങ് അസിസ്റ്റന്റുമാർ, 166 മൈക്രോ ഒബ്‌സർവർമാർ എന്നിവരെയാണ് വോട്ടെണ്ണൽ ചുമതലയ്ക്കു നിയോഗിച്ചിട്ടുളളത്. വകുപ്പ്, സ്ഥാപന മേധാവികൾ order.ceo.kerala.gov.in ൽനിന്നു നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറേണ്ടതാണ്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസ് മേയ് 22നും 23നും 24നും നടക്കും. രാവിലെ 9 മണി, ഉച്ചയ്ക്ക് ഒരു മണി എന്നിങ്ങനെ രണ്ട് സെഷനുകളായിട്ടാകും ക്ലാസ്.
ജില്ലയിലെ വോട്ടെണ്ണൽ നടപടികളുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്നു. വോട്ടെണ്ണലിന്റെ റിഹേഴ്‌സൽ ജൂൺ ഒന്നിന് നടത്തും. ജൂൺ നാലിന് കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലാണ് വോട്ടെണ്ണൽ.
യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.