Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിപ്പുറം കുളം പുനരുദ്ധരിക്കണം കേരളാ കോൺഗ്രസ്സ് (എം)

11 Dec 2024 19:18 IST

Jithu Vijay

Share News :


പരപ്പനങ്ങാടി: പരപ്പനങ്ങാനാടി നഗരസഭയുടെ പുത്തൻപീടിക 28ാംഡി വിഷനിലെ പള്ളിപ്പുറം കുളം ചളിനീക്കി ഉപയോ​ഗപ്രദമാക്കണമെന്നാവശ്യപെട്ട് കേരള കോൺ​ഗ്രസ്സ് രം​ഗത്ത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് നിവേദനം നൽകി.


സമൃദ്ധമായ ജലമുള്ള കുളം കാലങ്ങളായി ചളി നീക്കുകയോ, പാർശ്വഭിത്തികൾ ഇല്ലാത്തതിനാലും ജനങ്ങൾക്ക് ഉപയോ​ഗിക്കാനാകാത്ത സാഹചര്യമാണ്. കുളം ശുചീകരിച്ച് ഭിത്തികെട്ടി സംരക്ഷിക്കണമെന്നാവശ്യപെട്ട് കേരളാ കോൺഗ്രസ്സ് (എം) തിരുരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് നഹയുടെ നേതൃത്വത്തിൽ ,മണ്ഡലം പ്രസിഡൻ്റ് ടി .സുരേഷ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പെനക്കത്ത് സദാശിവൻ നായർ, പ്രഭാകരൻ തെക്കേപുരയ്ക്കൽ, മണ്‌ഡലം സെക്രട്ടറി മുനീർ ഉള്ളണം എന്നിവരാണ് നിവേദനം നൽകിയത്.

പൊതുകുളം സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ചീഫ് എഞ്ചിനീയറക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.


ന​ഗരസഭയിലെ ഏറ്റവും വലിയ ജലശ്രോതസ്സാണ് പള്ളിപ്പുറം

കുളം. ഇത് ശുചീകരിച്ചാൽ പരിസരവാസികളായി നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഉപയോ​ഗപ്രതമാകും.

Follow us on :

More in Related News