Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിടായിക്കുന്നം പുണ്ഡരീകപുരം ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശപൂജ ഭക്തി സാന്ദ്രമായി.

14 Dec 2024 16:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന ബ്രഹ്മകലശപൂജ

ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു. മനയത്താറ്റ് മന അജിതൻ നമ്പൂതിരി, വടശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. അഷ്ടബന്ധകലശത്തിൻ്റെ സമാപനദിവസമായ നാളെ (ഡിസംബർ-15) രാവിലെ 10.40 നും ഉച്ചയ്ക്ക് 12.04 നും മദ്ധ്യേ തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധകലശം നടക്കുന്നത്.തുടർന്ന് ഉച്ചയ്ക്ക് അന്നദാനവും നടക്കും.




Follow us on :

More in Related News