Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം : കൊല്ലം ജില്ലാ കലക്ടര്‍

04 Jul 2024 08:38 IST

R mohandas

Share News :

കൊല്ലം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം കൊല്ലം ജില്ലാ കലക്ടര്‍.

കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനു എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ ഉറപ്പു വരുത്തണം എന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കര്‍ക്കിടകവാവ് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് മൂന്ന് കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്ക് കടല്‍ക്ഷോഭ സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തമാക്കണം. ശുദ്ധ ജല വിതരണം, ഹരിതചട്ട പാലനം, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യം ,ബയോ ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള ശൗചാലയ സംവിധാനങ്ങള്‍ എന്നിവ ക്ഷേത്ര ഭരണ സമിതികളുടെ ചുമതലയാണ്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും അത് നിരീക്ഷിക്കുകയും വേണം. പൊലിസ്- അഗ്‌നിസുരക്ഷാ-മറൈന്‍ പൊലിസ്-ഫിഷറീസ് സേനകളുടെ വിന്യാസം എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കും. സ്ത്രീസുരക്ഷ കണക്കിലെടുത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സ്ത്രീകളുടെ തിരക്ക് ഏറിയ ഇടങ്ങളില്‍ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ ബലിത്തര്‍പ്പണ കേന്ദ്രങ്ങളിലേക്ക് നടത്തും ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കുള്ള റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തുവാനും ദിശാബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിനുമായി നിര്‍ദേശം നല്‍കി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം. സി.എസ്.അനില്‍, പൊലിസ്-എക്‌സൈസ്-അഗ്‌നിരക്ഷാ സേന, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Follow us on :

More in Related News