Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിട്ട് ഹൈക്കോടതി ; നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേള.

09 Aug 2025 06:42 IST

Jithu Vijay

Share News :

എറണാകുളം : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഗതാഗത കമ്മീഷണർ തന്നെയാണ് ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിർദേശിച്ചത്. ഇക്കാര്യം ഇന്നലെ സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ബസുകളുടെ സമയക്രമം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആർടിഒ തലത്തിലായതിനാല്‍ തന്നെ ഈ നിർദേശം സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസിലേക്കും നല്‍കിയിട്ടുണ്ട്.


സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങളും അവയുണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാകുകയും ഇവയെല്ലാ കോടതി മുന്നില്‍ എത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമയക്രമത്തില്‍ വരുത്തുന്ന മാറ്റം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാര്യത്തില്‍ ബസ് ഉടമകളുടെ നിലപാട് നിർണായകമാണ്. അവരുമായുള്ള ചർച്ചകള്‍ക്ക് ശേഷമായിരിക്കും ആർടിഒ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കുക.


കേരളത്തിലെ പല നഗരപ്രദേശങ്ങളിലും രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ബസുകള്‍ക്ക് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതോടെ സമയത്തിന് എത്തുന്നതിനായി ബസുകള്‍ അമിതവേഗത്തിലും പോകുകയും മത്സരിച്ച്‌ ഓടുകയുമാണ് ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള നിർദേശമാണ് ഗതാഗത കമ്മീഷണർ നല്‍കിയിരിക്കുന്നത്.

Follow us on :

More in Related News