Tue Dec 12, 2023 10:56 PM 1ST

Location  

Sign In

1976 - 77 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടി

23 May 2024 20:37 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ 1976 - 77 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്ക്കൂൾ അങ്കണത്തിൽ ഒത്തുകൂടി. വിവിധ സ്ഥലങ്ങളിൽ വിവിധ മേഖലകളിൽ ഉന്നത പദവികൾ വഹിക്കുന്നവരും റിട്ടയർ ചെയ്തവരുമെല്ലാം ഉൾപ്പെടെ 40-ഓളo പേർ ഒത്തുചേർന്നപ്പോൾ എല്ലാവർക്കും അത് വേറിട്ട ഒരനുഭവമായി മാറി. മരണമടഞ്ഞ അദ്ധ്യാപകർക്കും സഹപാഠികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമത്തിന് ദീപം തെളിച്ചത്. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഭാവുകങ്ങൾ നേരുകയും തുടർന്നും ഊർജ്വസ്വലമായി മുൻപോട്ടു പോകുവാനും ഡോ. മുണ്ടകത്തിൽ എല്ലാവരോടും ആഹ്വാനം ചെയ്തു. സഹപാഠികളായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.സെബാസ്റ്റJൻ മലയിൽ, റബ്ബർ ബോർഡ് ജോയിന്റ് ഡയറക്ടായി വിരമിച്ച ടോംസ് ജോസഫ് , മുൻ അദ്ധ്യാപകരായിരുന്ന കെ.പി. ദേവസ്യാ, പി.കെ.ജോർജ് ,കെ.എം ജോൺ എന്നിവരെ യോഗത്തിൽ ആദരിച്ചു. റിട്ട. ഹെഡ് മാസ്റ്റർ കെ.എൽ തോമസ് സ്വാഗതവും മുൻ പഞ്ചായത്ത് മെമ്പർ സി.ശശി നന്ദിയും രേഖപ്പെടുത്തി. റിട്ട. ഇന്ത്യൻ റെയിൽവേ ട്രാഫിക്ക് ഓഫീസർ പി.സി. ചാക്കോ , ജെ.ജോൺ ,ടി.സി .സെബാസ്റ്റJൻ എന്നിവരായിരുന്നു മുഖ്യസംഘാടകർ .തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

Follow us on :

More in Related News