Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിശുദിനാഘോഷം

14 Nov 2024 22:03 IST

Koya kunnamangalam

Share News :

കുന്ദമംഗലം :പയമ്പ്ര അരുണോദയം വായനശാല &ലൈബ്രറി നടത്തിയ ശിശു ദിനാഘോഷം വാർഡ് അംഗം ശശികല പുനപ്പോത്തിൽ ഉത്ഘാടനം ചെയ്തു. പയമ്പ്ര ഗവ.. വെൽഫെയർ എൽ. പി. സ്കൂൾ ഹെഡ് മിസ്ട്രെസ് വി. വി. ജയശ്രീ മുഖ്യാതിഥി യായി. സെക്രട്ടറി പി. ശ്രീനിവാസൻ നായർ സ്വാഗതം പറഞ്ഞു. കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. അനിഷ സുധേഷ്‌, ഷൂബ ടീച്ചർ, രൂപ ടീച്ചർ, ചിഞ്ചു ഷാബി എന്നിവർ സംസാരിച്ചു. എൽ. കെ. ജി., യു. കെ. ജി., എൽ. പി. വിദ്യാർത്ഥികൾക്കായി കളറിങ് മത്സരവും ശിശു ദിന പ്രശ്നോത്തരി യും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow us on :

More in Related News