Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 21:24 IST
Share News :
തലയോലപ്പറമ്പ്: ആയിരക്കണക്കിന്
ജനങ്ങൾ നിത്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൂവാറ്റുപുഴയാർ കെപിപിഎല്ലിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് മൂലം കടുത്ത മലിനീകരണത്തിന് വിധേയമായിരിക്കുകയാണെന്നും ജലമലിനീകരണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഎം തലയോലപ്പറമ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേന്ദ്രസർക്കാർ അടച്ചുപൂട്ടിയതിനുശേഷം കേരള സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചുവെങ്കിലും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാത്തത് മൂലം മൂവാറ്റുപുഴയാർ ഭയാനകമായി മലിനീകരണ പ്രശ്നം നേരിടുകയാണെന്നും കെപിപിഎൽ മാനേജ്മെന്റ് മലിനീകരണ പ്രശ്നത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എ. വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി. കെ ഹരികുമാർ, ടി. ആർ രഘുനാഥൻ, സി. ജെ ജോസഫ്, ഏരിയാ സെക്രട്ടറി കെ. ശെൽവരാജ് , ജില്ലാ കമ്മിറ്റി അംഗം എം. പി ജയപ്രകാശ്, എ പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. സി. എം കുസുമൻ സെക്രട്ടറിയായുള്ള 20 അംഗ പുതിയ ഏരിയ കമ്മറ്റി ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.4 ദിവസങ്ങളിലായി നടന്ന സമ്മേളനം ശനിയാഴ്ച സമാപിക്കും. നാളെ വൈകിട്ട് നാലിന് ആശുപത്രിക്കവലയിൽനിന്ന് ചുവപ്പുസേനാ മാർച്ച്, പ്രകടനം എന്നിവയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ നഗറിൽ(തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്) നടക്കുന്ന പൊതുസമ്മേളനം സിപി എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.