Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപ സമ്പർക്കപ്പട്ടികയിൽ 330 പേർ ; 68 ആരോഗ്യ പ്രവർത്തകർ. ഹൈറിസ്ക് വിഭാ​ഗത്തിൽ 101 പേർ

21 Jul 2024 19:32 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സംസ്കാരം നിപ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് പരിശോധിച്ച ഏഴ് പേരുടെ സാമ്പിളുകളുടെ ഫലം നെ​ഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ 330 പേരുണ്ട്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്ക് വിഭാ​ഗത്തിൽ 101 പേരുണ്ടെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.


ഐപി അഡ്മിഷനിലുള്ള ഏഴ് പേരിൽ‌ 6 പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകളെടുത്ത് പരിശോധിക്കുകയും രോ​ഗമില്ലയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. പുതിയ റൂട്ട് മാപ്പ് പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.


പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെന്നും വീടുകളിൽ സർവ്വെ ആരംഭിച്ചുവെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ട് പഞ്ചായത്തിലെ മൂന്ന് സ്കൂളിൽ നാളെ പ്ലസ് വൺ അഡ്മിഷൻ നടത്താം. സാമൂഹ്യ അകലം പാലിച്ച് അഡ്മിഷൻ നേടാനെന്നും മാസ്ക്ക് നിർബന്ധമായി ധരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Follow us on :

More in Related News