Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലയില്‍ പുതുതായി ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

28 May 2024 20:44 IST

R mohandas

Share News :

കൊല്ലം: കൊല്ലം ജില്ലയില്‍ പുതുതായി ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒരെണ്ണം പ്രവര്‍ത്തിച്ചുവരികയാണ്. കൊല്ലം താലൂക്കിലാണ് ക്യാമ്പുകള്‍. (മങ്ങാട് ചാത്തിനാംകുളം എം.എസ്.എം ഹൈസ്‌കൂള്‍ (ആകെ-402, പുരുഷ-136, സ്ത്രീ-185 കുട്ടികള്‍-81), കൊറ്റങ്കര പേരൂര്‍ ഗോപികാസദനം സ്‌കൂള്‍ (ആകെ-61, പുരുഷ-22, സ്ത്രീ-23, കുട്ടികള്‍-16); മീനാക്ഷിവിലാസം സ്‌കൂള്‍ (ആകെ-15, പുരുഷ-7, സ്ത്രീ-8, കുട്ടികള്‍-0) തൃക്കോവില്‍വട്ടം എന്‍എസ്എസ് സ്‌കൂള്‍ (ആകെ-91, പുരുഷ-27, സ്ത്രീ-40, കുട്ടികള്‍-24) പനയം പണയില്‍ ഹൈസ്‌കൂള്‍ (ആകെ-100, പുരുഷ-39, സ്ത്രീ-42 കുട്ടികള്‍-19) വടക്കേവിള വിലമഹൃദയ സ്‌കൂള്‍ (ആകെ-82, പുരുഷ-25, സ്ത്രീ-37 കുട്ടികള്‍-20); വടക്കേവിള എസ്.എന്‍.ഡി.പി യു.പി.എസ് (ആകെ-13, പുരുഷ-4, സ്ത്രീ-8 കുട്ടികള്‍-1) കിളികൊല്ലൂര്‍ കോയിക്കല്‍ യു.പി.എസ് (ആകെ-113, പുരുഷ-39, സ്ത്രീ-51 കുട്ടികള്‍-23) ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയുമാണ്. ആകെ 280 കുടുംബങ്ങളിലെ 877 പേരെ മാറ്റിപാര്‍പിച്ചു.  


ചവറയിലാണ് ഏറ്റവുമധികം മഴ പെയ്തത് -138.5 മി.മീ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഇതില്‍ ഒരെണ്ണം പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 17.97 ഹെക്ടറാണ് കൃഷിനാശം. 343 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. 44.57 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കല്ലട, പള്ളിക്കല്‍., ഇത്തിക്കര ആറുകളിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് വരികയാണ്. പള്ളിക്കലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണം.

Follow us on :

More in Related News