Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഇന്ത്യ സ്റ്റോറി നാടകയാത്ര; സംസ്ഥാന സമാപനത്തോടനുബന്ധിച്ച് വൈക്കത്ത് സംവാദം നടത്തി.

06 Feb 2025 22:59 IST

santhosh sharma.v

Share News :

വൈക്കം: പ്രാദേശിക ഉത്പാദനവും ക്രയശേഷിയും വർദ്ധിപ്പിക്കണമെന്ന് എ.ഐ.പി.എസ്.എൻ ദേശീയ നേതാവ് വി. ജി ഗോപിനാഥൻ അഭിപ്രയപ്പെട്ടു. ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കാൻ ഉതകും വിധം പ്രാദേശിക ഉത്പാദന രംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ആഗോളവൽക്കരണത്തിനെതിരെയുള്ള പ്രതിരോധ പോരാട്ടത്തിൽ പ്രാദേശിക ഉത്പാദനത്തിന്റെയും പ്രാദേശിക ഉപഭോഗത്തിന്റെയും പങ്കിനെപ്പറ്റി വിപുലമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഇന്ത്യ സ്റ്റോറി എന്ന നാടകയാത്രയുടെ സംസ്ഥാന സമാപനത്തോടനുബന്ധിച്ച് വൈക്കം മേഖല സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി പതിനൊന്നാം തീയതി വൈക്കം ബീച്ചിൽ സമാപിക്കുന്ന ഇന്ത്യ സ്റ്റോറി നാടകയാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച 4 മത് സംവാദ സായാഹ്നത്തിൽ കുമരകം ഗവേഷണ കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ എൻ.കെ ശശിധരൻ മോഡറേറ്ററായി. മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ബി രമ, പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി. ആർ.പ്രസന്നൻ, പരിഷത്ത് മേഖലാ ജോയിൻ്റ് സെക്രട്ടറി ബാബുജി തുടങ്ങിയവർ പ്രസംഗിച്ചു.വൈക്കം സത്യഗ്രഹ സ്മാരക ഹാളിന് മുന്നിലെ നെല്ലിമരച്ചുവട്ടിൽ 10 വരെ വൈകിട്ട് കേരളം ചിന്തിക്കേണ്ട അതിപ്രസക്തമായ വിഷയങ്ങൾ സംബന്ധിച്ച് നടക്കുന്ന സംവാദത്തിൽ ആർ. പ്രസന്നൻ, മൈത്രേയ മൈത്രേയൻ, ശ്രീചിത്രൻ എം.ജെ, 

അഡ്വ.കെ. അനിൽകുമാർ, അരുൺ രവി, പ്രൊഫ. വി. കാർത്തികേയൻ, പി.കെ.മേദിനി തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. സംവാദങ്ങളുടെ ഉദ്ഘാടനം 3ന് ഡോ. ബി. ഇക്ബാലാണ് നിർവ്വഹിച്ചത്.

Follow us on :

More in Related News