Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

07 Apr 2024 14:10 IST

sajilraj

Share News :

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.ക്ഷേമപെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സർക്കാർ നടപടി. പെന്‍ഷന്‍ വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തില്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാൽ കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ വൈകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി.

Follow us on :

More in Related News