Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ലാബ് തകർന്ന് കാനയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

28 Sep 2024 18:59 IST

- Anvar Kaitharam

Share News :

സ്ലാബ് തകർന്ന് കാനയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി


പറവൂർ: സ്ലാബ് തകർന്ന് കാനയിൽ വീണ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ശനിയാഴ്ച പ്രഭൂസ് തീയറ്ററിന് സമീപത്താണ് സംഭവം. 

പുല്ലു തിന്നു കൊണ്ടിരുന്ന പശു ചവിട്ടി നിന്ന സ്ലാബ് പൊട്ടി കാനയിലേക്ക് വീഴുകയായിരുന്നു. പഴകിയ സ്ലാബ് ആയിരുന്നു. അറക്കപറമ്പ് സുശീല ബാലൻ്റെ പശുവാണ്. ഫയർഫോഴ്‌സ് എത്തി മണ്ണുമാന്തി കൊണ്ട് സ്ലാബിൻ്റെ ഒരുഭാഗം പൂർണമായി പൊട്ടിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് റോപ്പ് ഉപയോഗിച്ച് പശുവിനെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. മൃഗ ഡോക്‌ടർ സ്‌ഥലത്തെത്തി പശുവിനു പ്രാഥമിക ചികിത്സ നൽകി.

Follow us on :

More in Related News