Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെയ്യശേരി - തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മാണം: ആം ആദ്മി പാര്‍ട്ടി ധര്‍ണ നടത്തി

28 Jan 2025 20:25 IST

ജേർണലിസ്റ്റ്

Share News :



കരിമണ്ണൂര്‍: നെയ്യശേരി തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും മുളപ്പുറം ഷാപ്പുംപടി മുതല്‍ തൊമ്മന്‍കുത്ത് പാലം വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും തൊമ്മന്‍കുത്ത് പാലം നിര്‍മാണ അനുമതി അടിയന്തരമായി നേടിയെടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെയും റോഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ കരിമണ്ണൂര്‍ ടൗണില്‍ നടത്തി. ധര്‍ണ ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയിമോന്‍ പ്ലാത്തോട്ടം, കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ജാസില്‍ കുന്നപ്പിള്ളി, റോഡ് വികസന സമിതി പ്രസിഡന്റ് ജോസ് ചാക്കോ തറപ്പേല്‍, സാബു സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ പി.ആര്‍. ആല്‍ബിന്‍ സോജന്‍, അജിത്ത്കുമാര്‍, റോബിന്‍ സെബാസ്റ്റ്യന്‍, റോയി പരീക്കന്‍, എബി തോമസ്, ടോം തോമസ്, സജി കെ. പൗലോസ്, ഗബ്രിയേല്‍ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. ധര്‍ണയ്ക്ക് ശേഷം കരിമണ്ണൂര്‍ ടൗണില്‍ പ്രതിഷേധ റാലിയും നടത്തി.


Follow us on :

More in Related News