Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്- സ്നേഹക്കൂട് വീടിൻ്റെ താക്കോൽ കൈമാറി

05 May 2024 21:37 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് എന്ന പേരിൽ സ്വിറ്റ്സർലണ്ടിലെ മലയാളികൾ രൂപം നല്കിയ സോഷ്യോ - കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ ഓർഗനൈസേഷൻ നിർമ്മിച്ചു നല്കുന്ന ആദ്യ ഭവനത്തിൻ്റെ താക്കോൽ ദാനവും വെഞ്ചരിപ്പും ഇന്നു രാവിലെ (ഞായർ)11-00 മണിക്ക് കുറവിലങ്ങാട്ടു വെച്ചു നടന്നു. അഡ്വ മോൻസ് ജോസഫ് എം.എൽ.എ. താക്കോൽ ദാനം നിർവ്വഹിച്ചു മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച്‌ഡീക്കൻ തീർത്ഥാടന ദേവാലയം അസി.വികാരി ഫാ. ആൻ്റ്ണി വാഴക്കാലാ വീടിൻ്റെ വെഞ്ചരിപ്പു കർമ്മം നടത്തി. സ്നേഹക്കൂട് എന്ന പേരിൽ ഐ ഷെയർ ചാരിറ്റി ഹോം പ്രോജക്ടിൽപ്പെടുത്തിയാണ് രണ്ടു വീടുകൾ സംഘടന നിർമ്മിച്ചു നല്കുന്നത്. രണ്ടാമത്തെ വീടിൻ്റെ താക്കോൽ തിങ്കളാഴ്ച രാവിലെ 10-00 മണിക്ക് വൈക്കത്തു നിർമ്മിച്ച വീട്ടിൽ വെച്ചു കൈമാറും. ഫെബ്രുവരി 4 ന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച വീടുകൾ രണ്ടും ഇത്ര വേഗം പൂർത്തിയാക്കാനായത് സംഘടനയിൽ പ്രവർത്തിക്കുന്നവരുടേയും സുഹൃത്തുക്കളുടേയും കറതീർന്ന സഹായം മൂലമാണെന്ന് പദ്ധതിക്ക് നേതൃത്വം നല്കിയ ടോമി തൊണ്ടാംകുഴി പറഞ്ഞു. കുറവിലങ്ങാട്ടു നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് പി.സി.കുര്യൻ, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് മിനി മത്തായി, വാർഡു മെംബർ ബേബി തൊണ്ടാംകുഴി , ഷിബി വെള്ളായിപ്പറമ്പിൽ, ഷാജി പുതിയിടം, സിബി ഓലിക്കൽ, ബിജു കോയിക്കൽ, സംഘടനാഭാരവാഹി സെബാസ്റ്റ്യൻ അറക്കൽ എന്നിവർ പങ്കെടുത്തു. 3 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ സുനിൽ പീറ്ററിനെ സംഘടന ആദരിച്ചു പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ വിദ്യാഭ്യാസം-ആരോഗ്യം മേഖലകൾ, അഗതി - ആശ്രയ പദ്ധതികളിൽ ഉൾപ്പെട്ടവർ, രോഗി ചികിത്സ സഹായം എന്നിങ്ങനെ പ്രശ്നബാധിതരായ നിരവധി ആളുകൾക്ക് ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്, എന്നും തുണയാണ്

Follow us on :

More in Related News