Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കിയ അബ്ദുൽ ഫസലിന് ജന്മനാട്ടിൽ സ്വീകരണം നൽകി.

17 Apr 2024 07:34 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : സിവിൽ സർവ്വീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടിയ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പി.വി അബ്ദുള്‍ ഫസലിന്  സയ്യിദ് ശാഹുൽ ഹമീദ് നദ്വി തങ്ങൾ, എസ് എം കെ തങ്ങൾ, പുളിക്കലകത്ത് ഉസ്മാൻ കോയ ഹാജി, നൗഫൽ ഇല്ല്യൻ എന്നിവരുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി.


തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് അബ്ദുള്‍ ഫസൽ. 

പിതാവ് ബാവ പി.വി വിദേശത്താണ്. മാതാവ്: അസ്‌റാബി പി.വി. സഹോദരി: ഫാസില.

Follow us on :

More in Related News