Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 19:10 IST
Share News :
മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഫ്ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, സി.എസ്.എസ്.ടി ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: (1) ഫ്ളബോട്ടമിസ്റ്റ്- ഗവ. അംഗീകൃത, രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്സ് വിജയം, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, രാവിലെ 9 മണി മുതൽ 1.30 വരെ വാർഡുകളിൽ നിന്നും ബ്ലഡ് സാംപിൾ കളക്‌ട് ചെയ്യുന്നതിനും ബാക്കി സമയം നാലു മണി വരെ സെൻട്രൽ ലാബിൽ പ്രവർത്തിക്കുന്നതിനും തയ്യാറുള്ളവരായിരിക്കണം.
(2) ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ- ഗവ. അംഗീകൃത ബി.സി.വി.ടി/ ഡി.സി.വി.ടി കോഴ്സ് വിജയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത്‍ലാബ് പ്രവൃത്തി പരിചയം
(3) സെക്യൂരിറ്റി സ്റ്റാഫ് - 56 വയസ്സിൽ കവിയാത്ത വിമുക്ത ഭടൻമാരോ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരോ ആയിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന നല്‍കും.
(4) സി.എസ്.എസ്.ടി ടെക്നീഷ്യൻ - എസ്.എസ്.എൽ.സി വിജയം, എന്‍.ടി.സി ഇൻ ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് / മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കില്‍ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ.
ഇന്റര്‍വ്യൂ തീയതികള്‍: ഫ്ളബോട്ടമിസ്റ്റ്- ജൂണ്‍ 13 രാവിലെ 10.30, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ- ജൂണ്‍ 14 രാവിലെ 10.30, സെക്യൂരിറ്റി സ്റ്റാഫ്- ജൂണ്‍ 15 രാവിലെ 10.30, സി.എസ്.എസ്.ടി ടെക്നീഷ്യൻ- ജൂണ്‍ 21 രാവിലെ 10.30. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ (സെക്യൂരിറ്റി സ്റ്റാഫിന് 56 വയസ്സ്) ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2762037.
Follow us on :
Tags:
More in Related News
Please select your location.