Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാവനം പദ്ധതിയിൽ സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്ന ഫോറസ്ട്രീ ക്ലബ്ബുകൾക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.

23 Jul 2024 18:57 IST

santhosh sharma.v

Share News :

വൈക്കം: ഭൂമിയെ സംരക്ഷിച്ച് ഭാവി സുരക്ഷിതമാക്കാൻ മരം വച്ച് പിടിപ്പിക്കുന്നതിലൂടെ മാത്രമെ കഴിയുകയുള്ളുവെന്നും പരിസ്ഥിതിനാശത്തിനെതിരെ പ്രകൃതിസംരക്ഷണത്തിലൂടെയുള്ള പ്രതിരോധത്തിന് പുതു തലമുറയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നതെന്നും ഇതിന് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്ന ഫോറസ്ട്രീ ക്ലബ്ബുകൾക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. 2023 ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ടി.എൻ പരമേശ്വരൻ നമ്പൂതിരി കുറിച്ചിത്താനത്തെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിന് ചടങ്ങിൽ സമ്മാനിച്ചു. സർപ്പ വോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം കെ.എഫ്.ഡി സി ചെയർപേഴ്സൺ ലതികാ സുഭാഷ് നിർവ്വഹിച്ചു. കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാദർ. ബെന്നി ജോൺ മാരാംപറമ്പിൽ ഗ്രീൻ ക്യാമ്പസ് നയരേഖ അവതരിപ്പിച്ചു. ഡി.എഫ്.ഒ എൻ. രാജേഷ്, നീതു ലഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വാർഡ് മെമ്പർ ഷിജി വിൻസെൻ്റ്, ലിസമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News