Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 10:22 IST
Share News :
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടുകളിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നഗരസഭ പരിധിയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് ബി ജെ പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്.
ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഏകദേശം 700 വോട്ടുകളുടെ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബി.ജെ.പിയുടെ വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്.
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.സരിന് 111 വോട്ടും കൂടുതൽ ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറഞ്ഞത് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് റൗണ്ടുകളിൽ ബി ജി പിയുടെ ലീഡ് മൂന്നാം റൗണ്ടിൽ യു ഡി എഫ് നേടി. ഒരു സമയം 1428 വോട്ടുകൾ വരെ ലീഡുണ്ടായിരുന്നു രാഹുലിന്. നാലാം റൗണ്ടിൽ ബി ജെ പി ലീഡ് തിരിച്ചു പിടിച്ചു.
10. 15 ന് രാഹുൽ മാങ്കുട്ടത്തിൽ 970 വോട്ടുകൾക്ക് പുറകിലാണ്.
ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.