Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 19:25 IST
Share News :
മയക്കുമരുന്ന് കൈവശം വച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു
പറവൂർ: മയക്കുമരുന്ന് കൈവശം വച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. കൊടുങ്ങല്ലൂർ എറിയാട് പറൂപ്പനക്കൽ സൈനുൾ ആബിദ് (24) നെയാണ് 10 വർഷ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും പറവൂർ അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി സി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയാണ് സനൾ ആബിദ്.
2021 ഡിസംബർ 26 പകൽ 12.45 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂർ പടാകുളം കളപ്പുരയ്ക്കൽ സുഭാഷിനോടൊപ്പം ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഡി സതീശൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും 2.983 കിലോഗ്രാം മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ് എന്ന രാസലഹരി കണ്ടെടുത്തിരുന്നു. ചികിത്സയിൽ കഴിയുന്ന സുഭാഷിനെ മാറ്റിനിർത്തിയാണ് സൈനുൾആബിദിൻ്റെ വിചാരണ പൂർത്തിയാക്കിയത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ.എൻ കെ ഹരി ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.