Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളോത്സവ വിളംബര ജാഥ

10 Dec 2024 11:59 IST

Anvar Kaitharam

Share News :

കേരളോത്സവ വിളംബര ജാഥ


പറവൂർ: നഗരസഭയും കേരള യുവജന ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി.

വാദ്യമേളഅകമ്പടിയോടെ കരുണാകരൻ സ്ക്വയറിൽ നിന്നും ആരംഭിച്ച് അംബേദ്കർ പാർക്കിൽ സമാപിച്ചു. തുടർന്നു ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി ബോൾ ഔട്ട്‌ ചലഞ്ച് നടത്തി നഗര സഭ അദ്ധ്യക്ഷ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷ കെ ജെ ഷൈൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, ഡി രാജ്‌കുമാർ, ജി ഗിരീഷ്, ജോബി പഞ്ഞിക്കാരൻ എം. കെ. ബാനർജി, പി ഡി. സുകുമാരി ലൈജി ബിജു, ലിജി ലൈഘോഷ്, ജയ ദേവാനന്ദൻ, ആശ മുരളി, നിമിഷ, നീതു, ഷൈനി രാധാകൃഷ്ണൻ സി ഡി എസ് ചെയർമാൻ പുഷ്പലത വിജയൻ, ഹരിത കർമ്മ സേനാഗങ്ങൾ എന്നിവർ പങ്കെടുത്തു


Follow us on :

More in Related News