Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 18:46 IST
Share News :
തിരുവനന്തപുരം : അങ്കമാലി - ശബരി റെയില്‍പാത വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ. കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
റെയില്‍ വികസനപദ്ധതികള്‍ക്ക് സംസ്ഥാന സർക്കാർ സജീവമായ പിന്തുണ നല്‍കുന്നുണ്ടെന്ന് പറഞ്ഞ അബ്ദുറഹ്മാൻ പദ്ധതിയില്‍ അലംഭാവം കാണിക്കുന്നത് കേന്ദ്രസർക്കാരാണെന്നും പദ്ധതി നീണ്ടുപോകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറഞ്ഞു.
അങ്കമാലി - ശബരി റെയില്‍പാത വിഷയത്തില്‍ പലതവണ മുഖ്യമന്ത്രി അടക്കമുള്ളവർ കേന്ദ്രത്തിന് കത്തെഴുതിയാണെന്നും കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കിയാല്‍ ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചിലവിന്റെ 50% സംസ്ഥാനം വഹിക്കാൻ സന്നദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത. അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണമെന്ന് മന്ത്രി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.