Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസ്സ് പരിശോധന;12 വാഹനങ്ങൾക്കെതിരെ നടപടി.

10 Sep 2024 18:24 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് സ്വകാര്യ ബസ്സ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ്സുകളിൽ പരിശോധന നടത്തി. 25 വാഹങ്ങൾ പരിശോധിച്ചതിൽ 9 വാഹനങ്ങളിൽ സ്പീഡ് ഗവർണർ വിശ്ചേദിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ വാഹനങ്ങൾ സർവീസ് നിർത്തി വയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. സ്പീഡ് ഗവർണർ പ്രവർത്തന ക്ഷമത പരിശോധിച്ച് ഉറപ്പാക്കി മാത്രമെ ഈ വാഹങ്ങളെ ഇനി സർവീസ് തുടരാൻ അനുവദിക്കൂ എന്ന് അധികൃതർ പറഞ്ഞു. പരിശോധനയിൽ ടാക്സ് അടക്കാത്ത ഒരു വാഹനം പിടി കൂടുകയും

കാലാവധി ഉള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത 2 വഹങ്ങൾക്കെതിരെയും അധികൃതർ നടപടി സ്വീകരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി. ആശകുമാർ,രാജൻ എസ് ,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ് ,ജെറാൾഡ് വിൽസ്, രാജു സി .ആർ ,രഞ്ജിത്ത്,സുരേഷ് കുമാർ, സജിത്ത്, ദീപു ആർ നായർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ വൈക്കം ജോയിൻ്റ് ആർ ടീ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കോട്ടയം എൻഫോഴ്‌മെൻ്റ് ആർടിഒ സി. ശ്യാമിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News