Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 18:20 IST
Share News :
കോട്ടയം: കോട്ടയത്ത് തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷതയാണ് ഉയർത്തി കാട്ടുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാടാണ് തോമസ് ചാഴിക്കാടൻ സ്വീകരിക്കുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയല്ലാത്തിനാൽ സ്വതന്ത്ര ചിഹ്നം വോട്ട് തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി നേതാക്കൾ കോട്ടയത്ത് പറഞ്ഞു.
ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത ദേശീയ സാഹചര്യമാണ് സമാഗതമായിരി ക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം തെളിയിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ നിർണായകമായ റബർ മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസ്സും ബിജെപിയുമാണന്നും നേതാക്കൾ പറഞ്ഞു.
ആർക്കും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത സ്ഥാനാർത്തിയാണ് തോമസ് ചാഴിക്കാടൻ എന്ന് ഉറപ്പുണ്ടന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് പിന്തുണ ഉറപ്പിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ,സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു,അഡ്വ. കെ അനിൽ കുമാർ, പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.