Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 12:12 IST
Share News :
മുക്കം: വേനൽ കൂടുതൽ കനത്തതോടെ വിപണിയിൽ പൈനാപ്പിളിൻ്റെ ആവശ്യം വർദ്ധിച്ചതോടെ വില കുതിക്കുന്നു. റമദാൻ, വിഷു വിപണിയിൽ ചില്ലറ വില 65 - 70 രൂപയായിരുന്നങ്കിൽ ഇപ്പോൾ 90-110 രൂപയിലേക്ക് ഉയർന്നിരിക്കയാണ്. വേനൽ ചൂട് കനത്തതോടെ പൈനാപ്പിൾ കൃഷിയെ ഉണക്കം ബാധിച്ചത് ഉൽപ്പാദന രംഗത്തെ സാരമായി ബാധിച്ചതായി ഇതുമായി ബന്ധപ്പെട്ട കർഷകർ ചൂണ്ടി കാട്ടുന്നു. കടലോര മടക്കമുള്ള ഒട്ടുമിക്ക ടൂറിസം മേഖലയിൽ പൈനാപ്പിൾ പഴങ്ങൾ വട്ടത്തിൽ മുറിച്ചെടുത്ത് ഉപ്പിലിട്ടതും, മുളക് പുരട്ടിയതും വാങ്ങുന്ന ആവശ്യക്കാർ ഏറെയാണ്.ജീവകം എ, ജീവകം ബി ധാരാളം അടങ്ങിയതാണ് പൈ നാപ്പിൾ.എന്നാൽ ജീവകം സിയും, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ടു് അതേസമയം പൈനാപ്പിൾ സിപ്പപ്പിനും, ജൂസിനും നല്ല ഡിമാൻ്റാണ്. ജാം, സ്ക്വേഷ്, ഐസ് ക്രീം, കേക്ക് തുടങ്ങി ഒട്ടേറെ വിഭവങ്ങൾക്ക് മറ്റു പഴങ്ങളെ പോലെ പൈനാപ്പിളും വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ആവശ്യം വർദ്ധിച്ചു.ഇക്കാരണത്താൽ പൈനാപ്പിൾ ആവശ്യക്കാർ പതി മടങ്ങ് വർദ്ധിച്ചത്..
കേരളത്തിലെ ഉഷ്ണ മേഖലകളിലെ പ്രധാന വിളയാണ് പൈ നാപ്പിൾ. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്നാണ് പൈ നാപ്പിൾ കൂടുതലായി എത്തുന്നത്. കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലെ പലയിടങ്ങിലും തനി വിളയായും, റബ്ബർ, തെങ്ങ് തോട്ടങ്ങളിൽ ഇടവിളയായും പൈനാപ്പിൾ കൃഷിയുള്ളത്. ഇക്കുറി കടുത്ത ചൂട് കാരണം ഉൽപ്പാദനം കുറഞ്ഞതായി കർഷകർ പറയുന്നു. ഇവിടെങ്ങളിൽ ശേഖരിക്കുന്ന പൈനാപ്പിളിന് 70-72 രൂപ കൃഷിയിടങ്ങളിൽ വെച്ച് തന്നെ വില നൽകണം. ഇവ മാർക്കറ്റിലെത്തുമ്പോൾ തന്നെ 90-95 രൂപ വരെ എത്തും. പൈനാപ്പിളിൻ്റെ മികച്ച യി നങ്ങളുടെ കാറ്റഗറിയിലും നല്ല വിലയാണ്.സെക്കൻ്റ് ക്വാളിറ്റിയിലുള്ളവയ്ക്ക് ' പോലും ചില്ലറ വിപണിയിൽ 72-80 രൂപ വരെ നൽകണം. കേരളത്തെ പോലെ തന്നെ മഹാരാഷ്ട, ആന്ധ്ര, അഹമ്മദാബാദ്, ഡൽഹി തുടങ്ങി സംസ്ഥാനങ്ങളിലെ വിപണികളിലും പൈനാപ്പിൾ ആവശ്യക്കാർ ഏറെയാണന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.