Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 13:41 IST
Share News :
പേരാമ്പ്ര: മത്സ്യ മാർക്കറ്റിൽ പോകണമെങ്കിൽ മൂക്ക് പൊത്തണം. കൂടെ കൊതുകിൻ്റെ കടിയും കൊള്ളാം. അത്രയ്ക്ക് ശോചനീയമായ അവസ്ഥയിലാണ് ഇന്ന് പേരാമ്പ്ര മത്സ്യമാർക്കറ്റ് ഉള്ളത്. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സ്ഥിതിയാണങ്കിൽ ഏറെ പരിതാപകരമാണ്. മാർക്കറ്റിൻ്റെ ഉള്ളിലെ ഡ്രൈനേജ് മുഴുവൻ മലിനജലം കെട്ടി നിന്ന് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതു മൂലം ഏഴോളം തൊഴിലാളികളുടെ കൈക്കും കാലിനും ചർമ്മ രോഗം പിടിപെട്ട് ചികിത്സയിലാണ്.150 തിൽപരം തൊഴിലാളികൾ ജോലി ചെയ്യുന്ന മാർക്കറ്റിന്റെ അവസ്ഥയാണിത്.
2020-ലായിരുന്നു പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മത്സ്യമാർക്കറ്റ് പൊളിച്ചുമാറ്റിയത്. ഒരു വർഷം കഴിഞ്ഞ് നിർമാണ പ്രവൃത്തി തുടങ്ങി 2022ൽ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനവും ചെയ്തു. എന്നാൽ മാർക്കറ്റ് 2 വർഷം കൊണ്ട് തന്നെ പൊട്ടി പൊളിഞ്ഞ് ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുകയായിരുന്നു.മാർക്കറ്റിലേക്ക് കയറി വരുന്ന സ്‌ഥലത്തെ ടൈലുകൾ പൂർണമായി പൊളിഞ്ഞ് ആളുകൾക്ക് മാർക്കറ്റിലേക്ക് കയറി മത്സ്യം വാങ്ങാൻ കഴിയാതായിരിക്കുന്നു. പലർക്കുംവീണ് പരിക്കു പറ്റിയിട്ടുണ്ട്. മാർക്കറ്റിനുള്ളിലെ അവസ്‌ഥയും മറിച്ചല്ല. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വഴുതി വീഴും. മാർക്കറ്റിന് ഉള്ളിലെ വെള്ളം ഒലിച്ചു പോകാൻ ഉണ്ടാക്കിയ ഓവുചാൽ പൂർണമായി അടഞ്ഞു കിടക്കുകയാണ്. പുറത്താണങ്കിൽ മാലിന്യം നിറഞ്ഞു നിൽക്കുന്നു. ഡെങ്കി പനി അടക്കമുള്ള മാറാ രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് മാർക്കറ്റിനോടു കാണിക്കുന്ന അവഗണനയിൽ തൊഴിലാളികൾക്ക് ഏറെ അമർഷമുണ്ട്.
<iframe width="560" height="315" src="https://www.youtube.com/embed/rZy7C5HQKmU?si=EM3Oj4EyXmoCPxeH" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
മാർക്കറ്റ് പൊളിക്കുമ്പോൾ ഗ്രാമ പഞ്ചായത്ത് ആധുനിക സംവിധാനമുള്ള മാർക്കറ്റ് നിർമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുടിവെള്ളമില്ലാതെയും വൃത്തിയുള്ള ശൂചിമുറിയില്ലാതെയുമാണ് നിർമാണം നടത്തിയത്. ഇന്നാണങ്കിൽ ശുചി മുറി ആർക്കും ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ വൃത്തികേടായിരിക്കുന്നു.തൊഴിലാളികൾ ആവശ്യത്തിന് പുറത്ത് എവിടെയെങ്കിലും പോയാണ് കാര്യം സാധിക്കുന്നത്. മാർക്കറ്റിലെ മലിന ജലം ഒഴുകി പോകാൻ ടാങ്കും മറ്റ് സംവിധാനവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നിർമാണത്തിലെ അപാകത കാരണം മലിന ജലം മാർക്കറ്റിന് ഉള്ളിൽ തന്നെ കെട്ടി കിടക്കുകയാണ്. കോടികൾ മുടക്കി നിർമിച്ച മാർക്കറ്റാണു 2 വർഷം കൊണ്ട് ഈ അവസ്‌ഥയിലായത് ഉദ്ഘാടന സമയത്ത് തന്നെ തൊഴിലാളികൾ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അത് പരിഗണിക്കാൻ അധികാരികൾ തയാറായില്ല. അന്ന് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിൽ ഇത്ര മോശമായ അവസ്‌ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
140 തൊഴിലാളികൾ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന മാർക്കറ്റിൽ ഇപ്പോൾ 30 പേർക്ക് മാത്രമാണ് ഒരു സമയത്ത് ജോലി ചെയ്യാൻ കഴിയുന്നത്. ജോലി സമയം രണ്ട് തവണയായി ക്രമീകരിച്ചെങ്കിലും പലർക്കും ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് . മാർക്കറ്റിൻ്റെ ശോച്യാവസ്‌ഥ പരിഹരിക്കാൻ പലതവണ തൊഴിലാളി നേതാക്കൾ ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും സംഭവം ഗൗരവമായി എടുക്കാൻ പഞ്ചായത്ത് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ശോച്യാവസ്ഥ പരിഹരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിലെ മത്സ്യ തൊഴിലാളികൾ നാളെ എസ് ടി യു നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും. പേരാമ്പ്ര മത്സ്യ മാർറ്റിനോടും തൊഴിലാളികളോടും ഗ്രാമ പഞ്ചായത്തിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നും അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്നും മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്‌ഥാന പ്രസിഡൻ്റ് എം.കെ.സി.കുട്ട്യാലി, ജില്ലാ സെക്രട്ടറി കെ.ടി കുഞ്ഞമ്മദ്, പേരാമ്പ്ര യൂണിറ്റ് വൈസ് പ്രസിഡൻ്റ് കക്കാട് റാഫി തുടങ്ങിയവർ ആവശ്യപ്പെട്ടു..
Follow us on :
More in Related News
Please select your location.