Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാമാമാങ്കത്തിന് ഭംഗിയായി തുടക്കം; പി. ടി. എ. റഹീം എം.എൽ.എ കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

30 Oct 2025 23:04 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: സർഗാത്മകതയും കലാരസവും നിറഞ്ഞ കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേദിയായി. ശിശിരസൗന്ദര്യത്തിൽ മുള്‍ക്കുടിയിരിക്കുന്ന ആർ.ഇ.സി ക്യാമ്പസിൽ കലാപ്രതിഭകളുടെ മാമാങ്കം ഉജ്ജ്വലമായി ആരംഭിച്ചു.


പി.ടി.എ. റഹീം എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ അധ്യക്ഷനായി. ചടങ്ങിൽ വെച്ച് മീഡിയ ആൻഡ് പബ്ലിസിറ്റി സമിതിയുടെ സപ്ലിമെന്റ്ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാലിന് നൽകി പി. ടി. എ. റഹീം എം.എൽ.എ പ്രകാശനം ചെയ്തു. സ്വാഗത ഗാനം രചിച്ച വി. അബ്ദുൽ റസാഖിനെ ജില്ല പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ആദരിച്ചു.


മൂന്നു ദിവസങ്ങളിലായി 94 സ്കൂളുകളിൽ നിന്നുള്ള 4048 വിദ്യാർത്ഥികൾ 277 ഇനങ്ങളിലായി കലാപ്രതിഭ തെളിയിക്കും. വൈശാലി, താഴ്‌വാരം, മഞ്ഞ്, നാലുകെട്ട്, പരിണയം, സദയം, കാലം, സുകൃതം എന്നീ എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വേദികൾക്ക് നൽകിയിരിക്കുന്ന ഈ കാവ്യനാമങ്ങൾ തന്നെ കലാമേളയ്ക്ക് കവിതാസൗന്ദര്യം പകരുന്നു.

കലോത്സവ നഗരി മുഴുവൻ ആഘോഷത്തിന്റെയും ആവേശത്തിന്റെയും നിറവിൽ മുങ്ങിമറയുകയാണ്.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ്, ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.പി. ജിജി, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുഷമ, എം.ടി. പുഷ്പ, റീന മാണ്ടിക്കാവ്, സബിത സുരേഷ്, ശിവദാസൻ ബംഗ്ലാവിൽ, എം. ശ്രീകല, പി.ടി. രവീന്ദ്രൻ, എൻ. അജയകുമാർ, ഇ. പ്രമോദ്, വേലായുധൻ അരയങ്കോട്, എൻ.പി. ഹമീദ് മാസ്റ്റർ, നാരായണൻ നമ്പൂതിരി, ചൂലൂർ നാരായണൻ, ടി.പി. അബൂബക്കർ, അഷ്‌റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു.കലാമാമാങ്കം നവംബർ ഒന്നിന് സമാപിക്കും.




Follow us on :

More in Related News