Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിലെ താത്‌കാലിക ഒഴിവുകൾ

08 Jul 2024 18:32 IST

Jithu Vijay

Share News :



മലപ്പുറം : മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ്റ് ഡിഗ്രി /ഡിപ്ലോമയുംപ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880. ഇ.മെയില്‍: foodcraftpmna@gmail.com.

----

ഡോക്ടര്‍ നിയമനം


മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ നൈറ്റ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. തസ്തികയ്ക്ക് ആവശ്യമായ നിശ്ചിത യോഗ്യതയുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്കായി ജൂലൈ 10 ന് രാവിലെ 10.30 ന് സാമൂഹികാര്യോ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

------

പാലിയേറ്റീവ് നഴ്സ് ‍ നിയമനം


  മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ പ്രൈമറി പരിരക്ഷാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സ‌ിനെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 17 ന് രാവിലെ 11 മണിക്ക് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റകളുമായി ഹാജരാവണം.

------

സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്കൂള്‍ വിദ്യാഭ്യാസം അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന ലഭിക്കും. പ്രായം: മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ - 30 നും 45 നും മധ്യേ, സെക്യൂരിറ്റി സ്റ്റാഫ്- 30 നും 50 നും മധ്യേ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ‘വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505’ എന്ന വിലാസത്തിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 8281999059, 8714291005. അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.

Follow us on :

Tags:

More in Related News