Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്‍ തിട്ട ഇടിഞ്ഞുവീണു: രണ്ട് യുവാക്കള്‍ക്ക് പരുക്ക്

03 Dec 2024 19:39 IST

ജേർണലിസ്റ്റ്

Share News :



മറയൂര്‍: ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മണ്‍ തിട്ട ഇടിഞ്ഞുവീണ് രണ്ട് യുവാക്കള്‍ക്ക് പരുക്ക്. മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന്‍ (46), ആനവിരട്ടി തണ്ടേപറമ്പില്‍ വീട്ടില്‍ വിജു (49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാന്തല്ലൂര്‍ ഗുഹനാഥപുരത്ത് സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ താഴ് വശത്തായി ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആറുപേര്‍ ഉള്‍പ്പെടുന്ന ജോലിക്കാര്‍ മണ്‍ ഇടിക്കുകയാരുന്നു. ഈ സമയത്ത് മുകള്‍ഭാഗത്ത് നിന്നും പഴയ സംരക്ഷണ ഭിത്തിയോട് കൂടി മണ്ണ് ഇരുവരുടെയും ദേഹത്തേക്ക് ഇടിഞ്ഞുവീണ്ു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.


Follow us on :

More in Related News