Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 14:47 IST
Share News :
വൈക്കം: മുണ്ടക്കയത്ത് വ്യാജ നമ്പർ പ്ലേറ്റിൽ ഓടുന്ന ക്രൂസർ ബൈക്ക് മോട്ടോർ വാഹന നിയമം ലംഘിച്ചതിന് പോലീസ് പിഴ ചുമത്തിയത് സ്കൂട്ടർ ഉടമയായ വൈക്കം സ്വദേശിക്ക്. വൈക്കം തലയോലപ്പറമ്പ് കിഴക്കെ മ്യാലിൽ ജോസി ചാക്കോയ്ക്കാണ് തുക അടയ്ക്കണമെന്ന് കാട്ടി മുണ്ടക്കയം പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 28 ന് വൈകിട്ട് 6.30ന് കോട്ടയം - കുമളി റോഡിൽ മുണ്ടക്കയം ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ ക്രൂസർ ബൈക്കിൽ യാത്ര ചെയ്തതിനാണ് സ്കൂട്ടർ ഉടമയായ വൈക്കം സ്വദേശിക്ക് പിഴയടക്കണമെന്ന് കാട്ടി മുണ്ടക്കയം പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് വിട്ടത്. വൈക്കത്ത് വ്യാപാരം നടത്തുന്ന സ്കൂട്ടർ ഉടമയ്ക്ക് KL - 36 - F6016 എന്ന നമ്പരിലുള്ള വൈറ്റ് ആക്ടീവ സ്കൂട്ടറാണ് ഉള്ളത്. എന്നാൽ തുക അടയ്ക്കണമെന്ന് കാട്ടി വന്ന ചെല്ലാനിലുള്ള നമ്പരിലെ സൈറ്റിൽ പരിശോധിച്ചപ്പോഴാണ് ഇതെ രജിസ്ട്രേഷൻ നമ്പരിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മുണ്ടക്കയത്ത് നിയമലംഘനം നടത്തിയത് ക്രൂസർ ബൈക്കാണെന്ന് മനസ്സിലാകുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ. തെറ്റ് കാണിക്കുന്ന വാഹനങ്ങളുടെ വിവരം ശരിക്കും പരിശോധിക്കാതെ കണ്ടപാടെ നോട്ടീസ് അയക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇത് കുറ്റവാളികളെ പിടികൂടാൻ കഴിയാതെ പോകുക മാത്രമല്ല പലപ്പോഴും യഥാർഥ വാഹന ഉടമകളെ ഏറെ കഷ്ടത്തിലുമാക്കും.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വൈക്കം സ്വദേശിയായ സ്കൂട്ടർ ഉടമ.
Follow us on :
Tags:
More in Related News
Please select your location.