Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്‌ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു

25 Sep 2025 17:30 IST

Jithu Vijay

Share News :

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തില്‍ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് പ്രസിഡൻ്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നല്‍കിയ കത്തില്‍ നാസർ ഫൈസി ആവശ്യപ്പെട്ടു.


സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുല്‍ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസർ ഫൈസി കൂടത്തായി. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂർവ്വം നിർജീവമാക്കുന്ന അവസ്ഥയാണ്. നിരന്തരമായ ഖത്തീബ് ഉസ്താദുമാർ ഉള്‍പ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസർ ഫൈസിക്കെതിരായ പ്രമേയത്തില്‍ പറയുന്നുണ്ട്.

അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യൻ അല്ലെന്ന് ആവർത്തിച്ച്‌ തെളിയിക്കുന്നതാണ് ഈ കാരണങ്ങളെല്ലാം. അദ്ദേഹത്തെ പൂർണമായും സംഘടനാ ചുമതലകളില്‍നിന്നും നീക്കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

Follow us on :

More in Related News