Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ 12 ഇടങ്ങളിൽ മണ്ണിടിച്ചിൽ

03 Aug 2024 16:42 IST

Jithu Vijay

Share News :



വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിൽ അപകഭീഷണി ഉയർത്തി 12 ഇടങ്ങളിൽ മണ്ണിടിച്ചിൽ. കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷയൊരുക്കാത്തതിനാൽ ബാക്കിഭാഗംകൂടി ഏതുനിമിഷവും ഇടിയുമെന്ന നിലയിലാണുള്ളത്.

തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, ശങ്കരംകണ്ണം തോട്, പന്തലാംപാടം, വാണിയമ്പാറ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ. വാണിയമ്പാറയിൽ മണ്ണിടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു. അമ്പതടിയോളം ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞത്. പഴയ ഗവ. ആശുപത്രി കെട്ടിടത്തിന്റെ ചുമരിന്റെ ഒരുഭാഗം കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ താഴേക്ക് വീണിരുന്നു. പന്നിയങ്കരയിലും മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീണു. തേനിടുക്കിൽ റോഡിനോടു ചേർന്നാണ് കുത്തനെയുള്ള വലിയ പാറ നിൽക്കുന്നത്. ആറുവരിപ്പാത നിർമാണസമയത്ത് മണ്ണെടുത്ത സ്ഥലങ്ങളിൽ സുരക്ഷാമതിൽ നിർമിക്കേണ്ടതാണെങ്കിലും ഒരിടത്തുപോലും ചെയ്തിട്ടില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ ശങ്കരംകണ്ണംതോട്ടിൽ മാത്രം മണ്ണെടുത്തഭാഗത്ത് സിമന്റ് മിശ്രിതം സ്പ്രേ ചെയ്തു. ഇത് കണ്ണിൽപ്പൊടിയിടലാണെന്ന് നാട്ടുകാർ ആരോപിച്ചു. വാണിയമ്പാറയിൽ ദേശീയപാതയോടു ചേർന്നുള്ള സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയുടെ വശവും ഇടിഞ്ഞിട്ടുണ്ട്


Follow us on :

More in Related News