Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് കമ്മിറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു.

15 Jun 2024 23:14 IST

Jithu Vijay

Share News :

പരപ്പനങ്ങാടി: പത്താം തരം പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് കമ്മിറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു. പരപ്പനങ്ങാടി പൊതുമരാമത്ത് കോപ്ലക്‌സില്‍ നടന്ന സമരത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളും അരങ്ങേറി. 


രണ്ട് അലോട്‌മെന്റ് കഴിഞ്ഞിട്ടും പഠിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പരപ്പനങ്ങാടിയിലെ വിദ്യാര്‍ത്ഥി ഹാദി റുഷ്ദയുടെ മരണത്തിലെ പ്രതികള്‍ വിദ്യഭ്യാസ വകുപ്പാണെന്നും ഇനിയും ഇത്തരം മരണങ്ങള്‍ ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ മലപ്പുറം ജില്ലയില്‍ പുതിയ ബാച്ച് അനുവദിക്കണമെന്ന്

ആവശ്യപ്പെട്ടായിരുന്നു യൂത്ത്‌ലീഗ് സമരം.


79730 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ ജില്ലയില്‍ 55250 സീറ്റുകള്‍ മാത്രമാണുള്ളത്. 24480 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പഠനത്തിന് അവസരമില്ല. ജില്ലയില്‍ 850 ബാച്ചുകളാണുള്ളത്. 50 പേര്‍ക്ക് പഠിക്കാവുന്ന ക്ലാസ്സില്‍ 65 പേര് ഇരുന്ന് പഠിക്കുന്ന സാഹചര്യത്തില്‍ പോലും 55250 പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളില്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. രണ്ട് അലോട്‌മെന്റ് കഴിഞ്ഞിട്ടും മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ പുറത്ത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. ഇതിന് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നും യൂത്ത്‌ലീഗ് ഭാരവാഹികള്‍ പറഞ്ഞു. 


 രാവിലെ പത്ത് മണിയോടെ തുടങ്ങിയ സമരം പതിനൊന്ന് മണി വരെ നീണ്ടു നിന്നു. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ അധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം, ആസിഫ് പാട്ടശ്ശേരി, കെ.പി നൗഷാദ്, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലാപ്പില്‍, സി.കെ മുനീര്‍, സി.എച്ച അബൂബക്കര്‍ സിദ്ധീഖ്, പി.കെ സല്‍മാന്‍, അസ്‌കര്‍ ഊപ്പാട്ടില്‍, കെ മുഈനുല്‍ ഇസ്്‌ലാം, ബാപ്പുട്ടി ചെമ്മാട്, പി അലി അക്ബര്‍, എം.വി സഹദ് നേതൃത്വം നല്‍കി.

Follow us on :

More in Related News