Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ മത്സ്യക്കൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു

06 Jun 2024 21:07 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി- തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും ഒരു മീനും പദ്ധതി ,വീട്ടുവളപ്പിൽ പടുത /കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി(20 ക്യൂമി/50 ക്യൂ.മീ/ 160-ക്യൂ മീ.) ,റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (50ക്യൂമി/100 ക്യൂ.മീ) ശുദ്ധജല കൂട് മത്സ്യകൃഷി ,ഓരുജല കൂട് മത്സ്യകൃഷി, എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ യൂണിറ്റ്, പെൻ കൾച്ചർ, ശാസ്ത്രീയ ചെമ്മീൻ കൃഷി എന്നിവയാണ് വിവിധ പദ്ധതികൾ

എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ കോട്ടയം കാരാപ്പുഴയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും (ഫോൺ:0481 -2566823) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസിലും (ഫോൺ: 04822-299151 വൈക്കം മത്സ്യഭവൻ ഓഫീസിലും (ഫോൺ: 04829-291550) കോട്ടയം(പളളം) മത്സ്യ ഓഫീസിലും (ഫോൺ: 0481-2434039) ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജൂൺ 15 ന് വൈകിട്ട് നാലുമണിക്കകം സമർപ്പിക്കേണ്ടതാണ്.



Follow us on :

More in Related News