Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് താലൂക്ക് ആശുപത്രി ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ മുവാങ്കൽ ജംഗഷനിൽ ഓട വെട്ടി യൂത്ത്ഫ്രണ്ട്(എം)

14 Oct 2024 20:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കുറവിലങ്ങാട് ആശുപത്രി പരിസരത്തായി മുവാങ്കൽ ജഗ്‌ഷനിൽ കാട്ടാമ്പാക്ക് റോഡിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കാതെ ഒഴുകിപോകുന്നതിന് ഓട നിർമ്മിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ കേരള യൂത്ത്ഫ്രണ്ട് (എം) കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓട വെട്ടിയത്...

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് സമീപം മുവാങ്കൽ ജഗ്‌ഷനിൽ ഓട അടഞ്ഞു കിടന്നതിനാൽ സമീപത്തെ കലുങ്കിലേക്ക് വെള്ളം ഒഴുകി പോകാതെ വെള്ളക്കെട്ട് രൂപപ്പെടുന്നത് മഴക്കാലത്ത് നിത്യസംഭവമായിരുന്നു. കേരള യൂത്ത്ഫ്രണ്ട് (എം) കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളം കെട്ടുന്നത് ഒഴിവാക്കി സമീപത്തുള്ള കലുങ്കിലേക്ക് വെള്ളം ഒഴുകി എത്തുന്ന നിലയിൽ ഓട നിർമ്മിച്ചു വെള്ളക്കെട്ട് നീക്കം ചെയ്തു. 

സ്ഥിരമായി വെള്ളം കെട്ടി കിടന്നതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും യാത്ര ക്ലേശകരമായിരുന്നു... പ്രദേശത്തെ വെള്ളക്കെട്ട് നീക്കം ചെയതത് വലിയ അനുഗ്രഹമായി.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ യൂത്ത്ഫ്രണ്ട് പ്രവർത്തകർകൊപ്പം ഓട നിർമ്മാണത്തിനു നേതൃത്വം നൽകി.

യൂത്ത്ഫ്രണ്ട്(എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ജോബിൻ സെബാസ്റ്റ്യനും മണ്ഡലം കമ്മിറ്റി പ്രവർത്തകരും പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്കു നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനി നേതൃത്വം നൽകി.

Follow us on :

More in Related News