Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൈൻ ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.

02 Jun 2024 21:04 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈൻ)യും ഹാപ്പി കിഡ്സ് പെരുവയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പെരുവ വ്യാപാരഭവനിൽ നടന്ന ചടങ്ങ് സൈൻ സംസ്ഥാന സെക്രട്ടറിയും ബിജെപി കർഷകമോർച്ച സംസ്ഥാന ഐറ്റി കൺവീനറുമായ രൂപേഷ് ആർ മേനോൻ ഉദ്ഘടനം ചെയ്തു. കരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ സീനിയർ ഹയർസെക്കൻഡറി സ്കൂൾ മാനേജർ കെ ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈൻ കോർഡിനേറ്റർ അജിത് എ. ആർ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാംപാക്ക്, ബിജെപി മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് പുന്നയ്ക്കൻ, സജിത്ത് വി പി എന്നിവർ സംസാരിച്ചു. 50 ൽ പരം വിദ്യാർത്ഥികൾക്കായി 1.5 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ ആണ് വിതരണം ചെയ്തത്. 5കോടി രൂപ വരുന്ന 25000 കിറ്റുകൾ ആണ് സൈൻ വിവിധ പ്രദേശങ്ങളിലായി ഈ അധ്യയന വർഷത്തിൽ വിതരണം നിർവ്വഹിക്കുന്നത്. വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി 50 ശതമാനം ഗുണഭോക്തൃ വിഹിതത്തോടുകൂടി 25000 ടൂ വീലറുകൾ, 50,000 തയ്യൽ മെഷീനുകൾ, 10,000 ലാപ്ടോപ്പുകൾ എന്നിവ വിവിധ പ്രദേശങ്ങളിൽ സൈനിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. വിത്യസ്ത പദ്ധതികൾ വരും നാളുകളിൽ നടപ്പാക്കും എന്നും ഉദ്ഘടനം നിർവ്വഹിച്ചു കൊണ്ട് രൂപേഷ് ആർ മേനോൻ അറിയിച്ചു.



Follow us on :

More in Related News