Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബന്ധുക്കൾ തിരിഞ്ഞു നോക്കിയില്ല; മകനു പിന്നാലെ അമ്മയും മരിച്ചു

13 Jan 2025 10:46 IST

Anvar Kaitharam

Share News :

ബന്ധുക്കൾ തിരിഞ്ഞു നോക്കിയില്ല; മകനു പിന്നാലെ അമ്മയും മരിച്ചു


പറവൂർ: അവശനിലയിൽ വാടക വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പീസ് വാലിയിലേക്ക് മാറ്റിയ ഇന്ദിര ദേവി (76) മരിച്ചു. ശനി വൈകീട്ട് അഞ്ചിനായിരുന്നു മരണം.

ഇന്ദിര ദേവിയേയും, മകൻ സന്ദീപിനെ (40) യും കഴിഞ്ഞ ഞായറാഴ്ചയാണ് പെരുവാരം ഞാറക്കാട്ട് റോഡിലെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഇരുവരും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയിരുന്നു. മലമൂത്ര വിസർജനം ചെയ്ത അവസ്ഥയിലായിരുന്ന ഇവരെ കൗൺസിലർമാരായ ആശ മുരളി, പി ഡി സുകുമാരി, സജി നമ്പിയത്ത് എന്നിവർ കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തക ആശ ഷാബുവിനെ വിവരമറിയിച്ചു. അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രജിതയുടെ നിർദേശ പ്രകാരം പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു. തീരെ അവശനായിരുന്ന സന്ദീപ് ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചു. ചികിത്സയിലായിരുന്ന ഇന്ദിരാദേവിയെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിഎൽഎസ്എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോതമംഗലം പീസ് വാലിക്കു കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും തയ്യാറായിട്ടില്ല. സന്ദീപിൻ്റെ മൃതദേഹം ഏറ്റെടുക്കാനും ബന്ധുക്കൾ തയ്യാറാകാത്തതിനാൽ നഗരസഭയുടെ പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.

Follow us on :

More in Related News