Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ വിദ്യാർഥികൾ നടത്തുന്ന " ഹൃദയപൂർവ്വം " പദ്ധതിയിൽ പങ്കാളിയായി റിട്ടേഡ് അധ്യാപിക.

12 Aug 2024 16:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്ക പ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്ക് മാസത്തിൽ ഒരു ദിവസം രണ്ട് നേരം ഭക്ഷണം എത്തിക്കുന്നതിനായി വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ വിദ്യാർഥികൾ നടത്തുന്ന " ഹൃദയപൂർവ്വം " പദ്ധതിയിൽ പങ്കാളിയായി റിട്ടേഡ് അധ്യാപിക. സ്കൂളിലെ റിട്ടേഡ് ഹെഡ്മിസ്ട്രസ് കെ.വി ഷൈന ടീച്ചറാണ് ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിന് സ്കൂൾ ആരംഭിച്ച പദ്ധതിയിൽ തനിക്ക് ലഭിക്കുന്ന ചെറിയ പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം നീക്കിവച്ചത്.

ജീവനിലയത്തിൽ വച്ച് അന്തേവാസികൾക്കായി നടന്നിയ സ്നേഹവിരുന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എൻ.ആർ റോഷിൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പിടിഎ വൈസ് പ്രസിഡൻ്റ് കെ.സി മനീഷ്, അധ്യാപകരായ മീര, ബിന്ദു, അനശ്വര എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ പെൻഷൻ തുകയിർ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം കൈമാറുമെന്ന് ഷൈന ടീച്ചർ പറഞ്ഞു.


Follow us on :

More in Related News