Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2024 22:29 IST
Share News :
മലപ്പുറം : 22 പേരുടെ മരണത്തിന് ഇടയായ താനൂര്‍ ബോട്ടപകടം നടന്നിട്ട് നാളേയ്ക്ക് ഒരു വര്‍ഷം. ഓര്‍മയില്‍ നിന്ന് ഒരിക്കലും മായാത്ത കാഴ്ചയിൽ പുരപ്പുഴ, കെട്ടുങ്ങൽ, ഒട്ടുംപുറം നിവാസികൾ.
2023 മെയ് 7 ന് വൈകുന്നേരം, മലപ്പുറത്തെ താനൂരിലെ താനൂർ ബീച്ചിൽ വിനോദ ബോട്ട് അറ്റ്ലാൻ്റിക് മറിഞ്ഞാണ് താനൂർ ബോട്ട് അപകടമുണ്ടായത്. 37 പേരുമായി ഒരു ബോട്ടിൽ നടന്ന അപകടത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെട്ടവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.
കേരളത്തിൽ നടക്കുന്ന നാലാമത്തെ ഏറ്റവും വലിയ നാവിക അപകടമാണിത്.
പരപ്പനങ്ങാടി - താനൂർ മുൻസിപ്പൽ
അതിർത്തിയിൽ ഒട്ടുമ്പുറത്ത് അറബിക്കടലിൽ ചേരുന്ന പൂരപ്പുഴയുടെ അഴിമുഖത്തിൻ്റെ തീരത്താണ് തൂവൽ തീരം സ്ഥിതി ചെയ്യുന്നത്. വിനോദയാത്രയ്‌ക്കെത്തിയ ബോട്ടാണ് അന്നത്തെ അവസാന യാത്രയ്‌ക്കിടെ അപകടത്തിൽപ്പെട്ടത്. മറിഞ്ഞ് വീഴുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. 2023 മെയ് 7 ന് പ്രാദേശിക സമയം വൈകുന്നേരം 6:30-നും 7:00 നും ഇടയിലാണ് അപകടം നടന്നത്. ടൂറിസ്റ്റ് സേവനങ്ങൾക്കായി ബോട്ടുടമ മത്സ്യബന്ധന ബോട്ട് മാറ്റിയതും, സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കുത്തി നിറച്ചതും അപകട കാരണമായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ബോട്ട് ഓടിച്ചിരുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ബോട്ടിൽ തിരക്ക് കൂടുതലായിരുന്നു, സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ല. വിനോദ യാത്രയ്ക്ക് പോയ പന്ത്രണ്ടംഗ കുടുംബമടക്കം 22 പേരാണ് സംഭവത്തിൽ മരിച്ചത്.
അറ്റ്‌ലാൻ്റ എന്ന ബോട്ട് സർവീസ് ആരംഭിച്ചപ്പോൾ അടിഭാഗം ഉരുണ്ടതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ബോട്ടിൻ്റെ അടിഭാഗം പരന്നതായിരിക്കണം. രണ്ട് നിലകളുള്ള ബോട്ടായിരുന്നു ഇത്, തുടക്കത്തിൽ ഒരു മത്സ്യബന്ധന ബോട്ടായിരുന്നു, ഇത് ടൂറിസ്റ്റ് സേവനങ്ങൾക്കായി ഉടമ മാറ്റി. കൂടുതൽ ആളുകൾ കയറിയപ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ബോട്ടുടമ്മ പാട്ടരകത്ത് നാസർ അടക്കമുള്ള ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പരിസരത്തെക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കലും പോലീസിനും, നാട്ടുകാർക്കും വലിയ ഒരു ജോലിയായി മാറി. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള അഗ്നിശമന യൂണിറ്റുകളും ദുരന്തനിവാരണ സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തി. ബോട്ട് ഉയർത്തി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇന്ത്യൻ നാവികസേനയുടെ ചേതക് ഹെലികോപ്ടർ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി എത്തി. കാണാതായവരെ കണ്ടെത്താൻ അണ്ടർവാട്ടർ ക്യാമറകൾ ഉപയോഗിച്ചു.
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ :
1. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43)
2. കുന്നുമ്മൽ സൈതലവിയുടെ മക്കളായ
ഹസ്ന (18)
3. ഷംസന (17)
4.ഷഫ്ല (12)
5. ഫദ ഫൽസന (8)
6. സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (28)
7. മക്കളായ സഹ്റ (8)
8. ഫാത്തിമ നുഷ്ദ (7)
9. ഫാത്തിമ റൈന (എട്ട് മാസം)
10. ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ (44)
11. ജാബിറിന്‍റെ മകൻ ജദീർ (10)
12. ലഹരിമാഫിയക്കെതിരായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മടയം പിലാക്കൽ സബറുദ്ദീൻ (38)
13. മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങൽ മുഹമ്മദ് നിഹാസിന്റെ മകൾ ഫാദി ഫാത്തിമ (7)
14. ചെട്ടിപ്പടി വെട്ടികുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി (35)
15. സൈനുൽ ആബിദിന്റെ മകൾ ആദില ഷെറിൻ (15)
16. സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് അദ്നാൻ ( 10)
17. മുഹമ്മദ് അഫ്നാൻ (മൂന്നര)
18. പെരിന്തൽമണ്ണ കിഴാറ്റൂർ വയങ്കര അബ്ദുൾ നവാസിന്റെ മകൻ അൻഷിദ് (12)
19. വയങ്കര ഹസീമിന്റെ അഫ്ലഹ് (7)
20. താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ് (41)
21. സിദ്ദീഖിന്റെ മകൻ മുഹമ്മദ് ഫൈസാൻ (3)
22. സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (12)
Follow us on :
Tags:
More in Related News
Please select your location.