Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം

11 Dec 2024 18:06 IST

Anvar Kaitharam

Share News :

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം 


പറവൂർ: വൃദ്ധ മാതാവിനെ കിടപ്പുമുറിയിൽ വെച്ചു വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവ്.

തൃക്കാരിയൂർ നാഗഞ്ചേരി കല്ലുങ്ങപറമ്പിൽ അനിൽകുമാറി (34)നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമൊടുക്കണം. ഇല്ലെങ്കിൽ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണം.

2019 ആഗസ്റ്റ് 24ന് രാത്രിയാണ് കുട്ടപ്പൻ

ഭാര്യ കാർത്യായനി (61) യെ ഇയാൾ കൊലപ്പെടുത്തിയത്. താമസിക്കുന്ന സ്ഥലവും വീടും പേരിൽ എഴുതി കൊടുക്കാനായി പ്രതി അമ്മക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് കൊലയിലേക്ക് നയിച്ചത്.

കൊലപാതകത്തിന് ശേഷം അയൽ വീടുകളിൽ എത്തി അമ്മയെ കൊലപെടുത്തിയ വിവരം പറഞ്ഞ പ്രതി കൊലപ്പെടുത്താൻ ഉപയോഗിച്ച വാക്കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളുമായി കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇയാൾ കുറ്റം നിഷേധിച്ചു. പ്രതിയുടെ സഹോദരി അടക്കം 30 സാക്ഷികളെ കോടതി വിസ്തരിച്ചു.

കോട്ടപ്പടി സബ് ഇൻസ്‌പെക്ടർ എം എം അബ്ദുൽ റഹ്മാൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Follow us on :

More in Related News