Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 00:30 IST
Share News :
തലയോലപ്പറമ്പ്: നാടോടിനൃത്ത മത്സരങ്ങളിൽ വേദിയിലെ അപാകതയിലും വൈദ്യുത തടസ്സത്തിലും മനം തളരാതെ പോരാടി സിദ്ധുവും ശ്രീലക്ഷ്മിയും.
ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ സിദ്ധു മത്സരിക്കുന്നതിനിടെയാണ് നിലത്തിടുന്ന മാറ്റ് ചവിട്ടി വീഴാൻ ഇടയാവുകയും കൂടാതെ ഓഡിയോ കൺസോൾ തകരാറിലായി പാട്ട് നിന്നുപോവുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം തനിക്ക് കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചാണ് പാലാ ഗവ.എം.ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി സിദ്ധു സുരേഷ് എ ഗ്രേഡ് നേടിയത്. സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ രണ്ടു തവണയും സിദ്ധു നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
മുത്തശ്ശി കഥകളും പഴംകഥകളും പ്രമേയമായ മത്സരത്തിൽ തനിക്ക് കിട്ടിയ ആനുകാലിക വിഷയത്തെ വേദിയിൽ നിറഞ്ഞാടിയ ശ്രീലക്ഷ്മി നേടിയത് എ ഗ്രേഡോടെ സംസ്ഥാനതല വേദിയിലേക്കുള്ള ടിക്കറ്റ്. തേയില നുള്ളാൻ പോയ തന്റെ ഭർത്താവിന്റെയും മകളുടെയും ജീവൻ കടുവ കവർന്ന വ്യസനമാണ് ശ്രീലക്ഷ്മി വേദിയിൽ ആടി തകർത്തത്. കോട്ടയം എസ്.എച്ച്.മൗണ്ട് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് എസ്. ശ്രീലക്ഷ്മി.
Follow us on :
Tags:
More in Related News
Please select your location.