Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 19:59 IST
Share News :
കടുത്തുരുത്തി :കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, റാങ്ക് ജേതാക്കൾ,കലാ സാഹിത്യ,കായിക മേഖലയിൽ കഴിവ് തെളിയിച്ചവർ എന്നിവരെ ആദരിച്ചു. ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭ അവാർഡ് വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.
പഠനത്തിൽ മികവ് തെളിയിക്കുന്നതോടൊപ്പം സമൂഹത്തെ അറിയാൻ നമ്മൾ ശ്രദ്ധിക്കണമെന്നും, വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ന് കാണാൻ സാധിക്കുന്നതെന്നുo ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പറഞ്ഞു. ബൈറ്റ്..... കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൗളി ജോർജ് ആശംസകൾ നേർന്നു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ രമേശൻ , മെമ്പർമാരായ സ്റ്റീഫൻ പാറാവേലി, എൻ.വി ടോമി, ജയ്സൺ കുര്യൻ, അർച്ചന കാപ്പിൽ, രശ്മി വിനോദ്, ഷീജ സജി, സൈനമ്മ ഷാജു, ജാൻസി സണ്ണി, ലൈസമ്മ, മനോഹരൻ സി.എൻ, സുനിത കുമാരി എം കെ , സുകുമാരി, നോബി മുണ്ടയ്ക്കൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ ജയകൃഷ്ണൻ , സിഡിഎസ് ചെയർപേഴ്സൺ സജിത അനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ് സുമേഷ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച സ്വാതി നായർ, അഡ്വക്കേറ്റ് ജസ്റ്റി തോമസ്, രജനി പാലാ പറമ്പിൽ, എൻ കെ കുര്യൻ, എബി ജോസ്, ലയ മരിയ ബിജു, എന്നിവർക്കും, പഞ്ചായത്തിലെ കടുത്തുരുത്തി മുഴുവൻ വാർഡുകളിലും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ആണ് പഞ്ചായത്തിന്റെ സ്നേഹാദരവ് നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.