Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുല്ലൂരാ പാറ കളിയാമ്പുഴയിൽ കെ എസ് ആർടിസി ബസ്സപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.

09 Oct 2024 20:53 IST

UNNICHEKKU .M

Share News :

.

മുക്കം: പുല്ലൂരാംപാറ കളിയാമ്പുഴ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കെഎസ് ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആർടിസി ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരെയും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. ചൊവ്വാഴ്ച്ച നിയമസഭസമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് അപകട കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. . കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയോട്അഭ്യർത്ഥിച്ചിട്ടുണ്ട്.സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാവിധ സഹായങ്ങളുംഅപകടത്തിൽപെട്ടവർക്ക് ഉണ്ടാവും.നിലവിൽ മണാശ്ശേരി  കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രി, ശാന്തി ഹോസ്പിറ്റൽ,തുടങ്ങി ചികിത്സയിലുള്ളവരുടെ ചെലവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരോട്സംസാരിച്ച്നിർദേശംനൽകിയിട്ടുണ്ട്.അപകടംസംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിഅന്വേഷണംആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നുംഎംഎൽഎ അറിയിച്ചു.

 

Follow us on :

More in Related News