Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിന്റെ കരുത്താവുക : വനിത സംഗമം

13 Sep 2025 18:08 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിൻ്റെ കരുത്താവുക എന്ന സന്ദേശത്തിൽ വിമൺ ഇന്ത്യ മൂവ്മെൻ്റ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞിയിൽ വനിത സംഗമം നടന്നു.

മലപ്പുറം ജില്ല സെക്രട്ടറി ആരിഫ ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു.


ഒരു സമൂഹം എന്ന നിലയിൽ പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും മികച്ച ജീവിതാന്തരീക്ഷത്തിന് വേണ്ടിയുള്ള വ്യവസ്ഥിതികൾ രൂപപ്പെടുത്തിയുമാണ് മനുഷ്യർ ഇവിടെ എത്തി നിൽക്കുന്നതെന്നും ഒരു വ്യക്തി എന്ന നിലയിൽ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുക എന്നത് ഒരു മാനുഷിക മൂല്യമാണന്നും . നിഷ്ക്രിയമായ ഒരു സമൂഹം ചുറ്റുപാടും നടക്കുന്ന നെറികേടുകൾക്കെതിരെ നിശബ്ദരാവുകയുമാണന്നും ആരിഫ ടീച്ചർ

ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


സഹജീവികളുടെ വേദനകൾ കണ്ടില്ലെന്നു നടിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ ആണ് ചൂഷകശക്തികളും സാമൂഹ്യ തിന്മകളും വളർന്നുവരുന്നത്. മുൻഗാമികൾ അനുഭവിച്ച ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഗുണഫലങ്ങളാണ് ഇപ്പോൾനാം അനുഭവിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിൽ സമൂഹത്തിനുവേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറാവുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണന്നും ഹാരിഫ ടീച്ചർ പറഞ്ഞു 

 

എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, ഫൈസൽ എടരിക്കോട്, വിം ജില്ല നേതാക്കളായ ആസിയ ചെമ്മാട്, സൈഫുനിസ എടരിക്കോട്, മണ്ഡലം പ്രസിഡൻ്റ് സുഫൈന, സെക്രട്ടറി ആസിയ, ഹബീബ ഹമീദ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News